വയനാട് ദുരന്തത്തില്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13ന് മാത്രമാണ് കേരളം സമര്‍പ്പിച്ചതെന്ന് അമിത് ഷാ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ഡിസം‌ബര്‍ 2024 (14:55 IST)
വയനാട് ദുരന്തത്തില്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13ന് മാത്രമാണ് കേരളം സമര്‍പ്പിച്ചതെന്ന് അമിത് ഷാ. വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം വയനാടിന് സഹായം ആഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സംഘം അമിത് ഷായെ കണ്ടിരുന്നു. സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ചുവരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.
 
കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് പരിശോധിക്കുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയതിനാലാണ് കേന്ദ്രം സഹായം നല്‍കാനും വൈകുന്നതെന്നും അമിത്ഷാ സൂചിപ്പിച്ചു. സമിതിയുടെ തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 30നാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 400ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article