അമീറുൽ പറഞ്ഞതെല്ലാം കള്ളം; മുൻ‌വൈരാഗ്യം കൊണ്ടല്ല ജിഷയെ കൊലപ്പെടുത്തിയത്, സംഭവദിവസം പ്രതി ജിഷയുടെ വീട്ടിൽ എത്തിയത് വൈകിട്ട്

വെള്ളി, 24 ജൂണ്‍ 2016 (15:52 IST)
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം പൊലീസിനോട് പറഞ്ഞിരുന്നതെല്ലാം കള്ളമെന്ന് തെളിഞ്ഞു. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമല്ലെന്ന് പൊലീസ്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.
 
മുൻവൈര്യഗ്യം കാരണമാണ് കൊല ചെയ്തതെന്നും ജിഷ അടിക്കാൻ വന്നിരുന്നുവെന്നും കുളക്കടവിൽ ഒളിഞ്ഞുനോക്കിയപ്പോൾ ജിഷ ചിരിച്ചുവെന്നുമെല്ലാം പറഞ്ഞത് കളവാണെന്ന് തെളിഞ്ഞുവെന്ന് പൊലീസ്. നേരത്തേ നൽകിയ മൊഴികൾ കളവാണെന്ന് അമീറുൽ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
 
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സംഭവദിവസം രാവിലേയും വൈകിട്ടും ജിഷയുടെ വീട്ടിൽ ചെന്നുവെന്ന് അമീറുൽ പറഞ്ഞിരുന്നു. എന്നാൽ അന്നു വൈകിട്ട് നാലുമണിക്ക് ശേഷമാണ് ജിഷയുടെ വീട്ടിൽ ചെന്നതെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. അമീറുലിന്റെ ഡി എൻ എ വീണ്ടും പരിശോധിക്കും. 

വെബ്ദുനിയ വായിക്കുക