അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതം

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ജൂലൈ 2024 (20:04 IST)
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നരവയസുകാരന്‍ നിലവില്‍ വെന്റിലേറ്റലിലാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
 
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ഈ കുട്ടിയുടെ പിസിആര്‍ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും. നേരത്തേ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട കോഴിക്കോട് മേലടി സ്വദേശി 14 കാരന്‍ രക്ഷപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article