ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ശ്രമിച്ചു; തിരുവനന്തപുരം നഗരസഭാ ജീവനക്കാരന് മര്‍ദ്ദനമേറ്റു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (13:47 IST)
deepu
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ശ്രമിച്ച തിരുവനന്തപുരം നഗരസഭാ   ജീവനക്കാരന്‍ ദീപുവിന് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ വന്നവര്‍ ദീപുവിനെ മര്‍ദിക്കുകയായിരുന്നു.
 
ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍ ജനറല്‍ ആശുപത്രിയിലെത്തി ദീപുവിനെ സന്ദര്‍ശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article