ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം: വീട്ടമ്മ പിടിയില്‍

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (10:42 IST)
ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം നടത്തിയ വീട്ടമ്മയെ എക്സൈസ് വകുപ്പ് അധികാരികള്‍ പിടികൂടി. പെരുങ്കടവിള ആങ്കോട് ചാനല്‍കര വീട്ടില്‍ റാണി എന്ന 40 കാരിയാണു പിടിയിലായത്.

പാലിയോട് വച്ച് അമരവിള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഒന്നര കിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു.

സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ കറങ്ങി നടന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇവര്‍. പ്രതിയെ റിമാന്‍ഡ് ചെയ്തു.