നിര്‍ഭയ കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാനടി അമല പോള്‍ രംഗത്ത്. അഭിഭാഷകരായ എം എല്‍ ശര്‍മ്മയെയും എ കെ സിംഗിനെയും ബലാത്സംഗക്കാരെന്നു വിളിച്ച് ട്വിറ്ററിലുടെയാണ് അമല രൂക്ഷമായി വിമര്‍ശിച്ചത്. ബിബിസി സമ്പ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ഇവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് അമലയേ ചൊടിപ്പിച്ചത്.
സ്ത്രീകള്‍ വജ്രമാണെന്നും അത് പുറത്തുകാണിച്ചാല്‍ നഷ്ടപ്പെടുമെന്നുമാണ് ശര്‍മ്മ പറയുന്നത്. അതേസമയം എ കെ സിംഗിന്റെ പരമാര്‍ശം , തന്റെ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ അവളെ തീവച്ചു കൊല്ലുമായിരുന്നു എന്നുമാണ്. ഇതാണ് അമല പോളിനെ ചൊടിപ്പിച്ചത്. ഡോക്യുമെന്ററിയില്‍ നിന്നുളള അഭിഭാഷകരുടെ ചിത്രങ്ങള്‍ പോസ്‌റ്റു ചെയ്‌ത അമല ഇവര്‍ക്കു ചുറ്റുമുളള സ്‌ത്രീകള്‍ക്ക് ദൈവം കരുത്ത് നല്‍കട്ടെയെന്നു ഒരു പോസ്‌റ്റില്‍ പറയുന്നു.
മറ്റൊന്നില്‍ എം എല്‍. ശര്‍മ്മയുടെ മാത്രം ചിത്രങ്ങളാണ് പോസ്‌റ്റു ചെയ്‌തിരിക്കുന്നത്. ശര്‍മ്മയെ കണ്ടിട്ട് ബലാത്സംഗക്കാരനെ പോലെ തോന്നുന്നു. അയാളുടെ ഭൂതകാലം ചികഞ്ഞു നോക്കിയാല്‍ എന്താണ് കണ്ടെത്തുകയെന്നാരറിഞ്ഞു. അയാള്‍ ഒരു ബലാത്സംഗക്കാരന്‍ തന്നെയാണ് എന്നും പറഞ്ഞിരിക്കുന്നു.