പാല കര്‍മ്മലീത്ത മഠത്തിലെ കന്യാസ്ത്രീയായ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. കാസര്‍കോഡ് സ്വദേശി സതീഷ് ബാബുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തിയതും സതീഷ് ബാബു തന്നെയാണെന്നാണ് പൊലീസ് ആരോപിക്കുന്നത്.
സതീഷ് ബാബുവിന്റെ ഉറ്റസഹായിയെയും ബന്ധുവിനെയും ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേസമയം, സതീഷ് ബാബുവിനായി പൊലീസ് അന്വേഷണം വ്യപകമാക്കിയിട്ടുണ്ട്. സതീഷ് ബാബുവിന്റെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
തികഞ്ഞ മദ്യപാനിയായ സതീഷ് ബാബുവിന് മോഷണവും കൂലിത്തല്ലുമാണ് പ്രധാനതൊഴിലെന്നും പൊലീസ് പറഞ്ഞു. ഇതേ കന്യാസ്ത്രീമഠത്തില്‍ നേരത്തെ കന്യാസ്ത്രീയെ ആക്രമിച്ചതും ഇയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോയിരുന്നു.