കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പുതിയ വിവാദത്തിൽ. നിയമസഭാ ജീവനക്കാരനെ കൊണ്ട് തന്റെ കാൽ കഴുകിച്ചതാണ് ഇത്തവണ കണ്ണന്താനത്തെ മറ്റൊരു വിവാദത്തില്‍ കൊണ്ടെത്തിച്ചത്. ബീഫ് സംബന്ധിച്ച് പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ചശേഷമാണ് ഈ പുതിയ വിവാദം.
ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം തിരിച്ചിറങ്ങിയ വേളയിലാണ് കണ്ണന്താനം നിയമസഭാ ജീവനക്കാരനെകൊണ്ട് തന്റെ കാൽ കഴുകിച്ചത്. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ഒരു ജീവനക്കാരൻ ബക്കറ്റിൽ വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.