എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 മെയ് 2024 (11:21 IST)
വീട്ടില്‍ വിശേഷ ദിവസങ്ങള്‍ വരുമ്പോള്‍ ചിലര്‍ മദ്യസല്‍ക്കാരം നടത്താനായി മദ്യം വാങ്ങി വയ്ക്കാറുണ്ട്. എന്നാല്‍ മദ്യം വീട്ടില്‍ സൂക്ഷിക്കുന്നതിന് അനുവദനിയമായ അളവുണ്ട്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഈ അളവില്‍ വ്യത്യാസങ്ങളും ഉണ്ട്. ഡല്‍ഹിയില്‍ ബിയറും വൈനും ഉള്‍പ്പെടെ 18ലിറ്റര്‍ മദ്യം വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ റം, വിസ്‌കി, വോഡ്ക എന്നിവ 9ലിറ്ററില്‍ കൂടുതല്‍ പാടില്ല. പഞ്ചാബില്‍ 750എംഎല്‍ന്റെ രണ്ട് ബോട്ടിലുകളും ഒരു കേസ് ബിയറും സൂക്ഷിക്കാം. കൂടാതെ അഞ്ചുലിറ്റര്‍ വരെയുള്ള രണ്ടുബോട്ടില്‍ വിദേശ മദ്യവും ഒരു ബോട്ടില്‍ ബ്രാന്റിയും സൂക്ഷിക്കാം. ഉത്തര്‍പ്രദേശില്‍ ഒന്നരലിറ്റര്‍ വിദേശ മദ്യവും രണ്ടുലിറ്റര്‍ വൈനും ആറുലിറ്റര്‍ ബിയറും സൂക്ഷിക്കാം. 
 
വെസ്റ്റ് ബംഗാളില്‍ 21വയസുകഴിഞ്ഞ ഒരാള്‍ക്ക് 750 എംഎല്ലിന്റെ ആറു ബോട്ടില്‍ മദ്യം സൂക്ഷിക്കാം. കൂടാതെ ലൈസന്‍സ് ഇല്ലാതെ 18 കുപ്പി ബിയറും സൂക്ഷിക്കാം. കേരളത്തില്‍ മൂന്ന് ലിറ്റര്‍ മദ്യവും ആറുലിറ്റര്‍ ബിയറും സൂക്ഷിക്കാം. ജമ്മുകശ്മീരില്‍ 750 എംഎല്ലിന്റെ 12 കുപ്പി മദ്യവും 650എംഎല്ലിന്റെ 12കുപ്പി ബിയറും സൂക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍