ചെമ്മീന്‍ കഴിച്ചതിന് പിന്നാലെ അലര്‍ജിയായി കഴുത്തിന് നീരുവന്ന് യുവതി മരിച്ചു. പാലക്കാട് മേലൂര്‍ സ്വദേശിനി നികിതയാണ് മരിച്ചത്. ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ നികിതയുടെ ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയായിരുന്നു. പിന്നാലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസം ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.