പണം വാങ്ങാത്ത രാഷ്ട്രീയക്കാരില്ലെന്ന് വെള്ളാപ്പള്ളി

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (11:31 IST)
ബാറുടമകളില്‍ നിന്ന് പണം വാങ്ങാത്ത ഒരു രാഷ്ട്രീയ നേതാവും കേരളത്തിലില്ലെന്ന്  വെള്ളാപ്പള്ളി നടേശന്‍.ബാര്‍ കോഴയില്‍ ഒരു തെളിവും പുറത്തുവരാന്‍ പോകുന്നില്ലെന്നും  ഒരു രാഷ്ട്രീയപാര്‍ട്ടിയും പുണ്യാളന്മാരാണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.

പണംനല്‍കിയവര്‍ക്കും വാങ്ങിയവര്‍ക്കും കച്ചവടതാത്പര്യം മാത്രമാണുള്ളത്. ഇത് ഉമ്മന്‍ ചാണ്ടിയുടെ നല്ലകാലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതിനിടെ മന്ത്രിസഭ മറിച്ചിടാനുള്ള തെളിവുകളുണ്ടെന്ന് ബിജു രമേശ് യോഗത്തില്‍ പറയുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഒരു  സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. സര്‍ക്കാരിന്‌ 20 കോടി രൂപ കൈമാറിയതായി ബിജു രമേശ്‌ യോഗത്തില്‍ പറഞ്ഞിരിന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും    ട്വിറ്ററിലും  പിന്തുടരുക.