വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ വീട് സന്ദർശിക്കുമെന്ന് വി എസ് അചുതാനന്ദൻ. ഇന്നു രാവിലെ 11 മണിക്കാണ് വിഎസ് പാലക്കാട്ടേക്ക് എത്തുന്നത്. വി എസിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുട്ടികളുടെ വീട് സന്ദർശിക്കാൻ എത്തുന്നുണ്ട്. വൈകിട്ടാണ് അദ്ദേഹത്തിന്റെ സന്ദര്‍ശം.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ബന്ധു ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൂത്തകുട്ടിയുടേത് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതേസമയം, രണ്ടുകുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിക്കുന്ന പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെ കേസ് അന്വേഷിച്ചിരുന്ന വാളയാര്‍ എസ്ഐയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.