സുചി ലീക്ക്‍സ് മടി കാണുക്കുന്നില്ല; മലയാള താരങ്ങളുടെ ചൂടന്‍ ചിത്രങ്ങളും ദൃശ്യങ്ങളും എത്തുമോ ?

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (10:14 IST)
തമിഴ്‌ സിനിമ മേഖലയെ ആശങ്കയിലാഴ്‌ത്തിയ സുചി ലീക്ക്‍സ് മലയാള താരങ്ങളെയും ലക്ഷ്യം വയ്‌ക്കുന്നു. മല്ലു ലീക്ക്‍സ് എന്ന പേരില്‍ മലയാള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നാണ് ട്വിറ്ററിലൂടെ ഭീഷണിയുണ്ടായത്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി സുചി ലീക്ക്‍സ് തമിഴ്‌ സിനിമ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ടിരുന്നു. ഇതോടെ കോളിവുഡിന്റെ ഉറക്കം നഷ്‌ടമായ അവസ്ഥയിലാണ്. കൂടുതല്‍ താരങ്ങളുടെ രഹസ്യ ഇടപാടുകള്‍ ഉടന്‍ പുറത്തുവരുമെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെയാണ് മലയാള താരങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പുറത്തു വരുമെന്ന വാര്‍ത്തയും ശക്തമായത്.

അതേസമയം, തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നാണ് സുചിത്ര കാര്‍ത്തിക്ക് ഒരു ചാനലില്‍ അഭിപ്രായപ്പെട്ടത്. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അതിനിടെ സുചിത്രയുടെ പേരില്‍ നിരവധി വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ രൂപം കൊണ്ടിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ധനുഷിന്റെയും തൃഷയുടെയും ആന്‍ഡ്രിയയുടെയും അനിരുദ്ധിന്റെയും സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര പുറത്ത് വിട്ടത്. ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു.
Next Article