ആരോടും കൂട്ടില്ല; തീര്‍ത്ഥാടകനായി വിഎസ് ഒരിക്കലെങ്കിലും ശബരിമലയില്‍ പോകണം: വെള്ളാപ്പള്ളി

Webdunia
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (15:51 IST)
ആരുമായും കൂട്ടുകെട്ടിനില്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ഉള്‍പ്പെടെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും കൂട്ടു കൂടില്ല. എസ് എന്‍ ഡി പി വേദികളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെയും വരുന്ന തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി സഹായിക്കില്ല. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കില്ല. ക്രിസ്ത്യന്‍ മതവിഭാഗത്തിന് വേണ്ടി മാത്രമാണ് ഉമ്മന്‍ ചാണ്ടിയുടെ ഭരണമെന്നും വെള്ളാപള്ളി പറഞ്ഞു.
 
പിണറായിയുടെ മുമ്പില്‍ നല്ല പിള്ള ചമയാനാണ് വി എസ് അച്യുതാനന്ദന്‍ ശ്രമിക്കുന്നത്. ചരിത്രം പഠിക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. എ കെ ജി സെന്‍ററിലുള്ള സവര്‍ണര്‍ എഴുതുന്നത് വായിക്കുക മാത്രമാണ് വി എസ് ചെയ്യുന്നതെന്നും തീര്‍ത്ഥാടകനായിട്ട് ഒരു തവണയെങ്കിലും വി എസ് ശിവഗിരിയില്‍ പോകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.