മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

ശ്രീനു എസ്
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (15:21 IST)
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2019ലാണ് അക്കിത്തം ജ്ഞാനപീഠത്തിന് അര്‍ഹനായത്. 11ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. അതേസമയം കുമരനല്ലൂരിലേക്ക് ജ്ഞാനപീഠം വരുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം എംടി വാസുദേസവന്‍ നായരിലൂടെയായിരുന്നു പുരസ്‌കാരം.
 
മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രി എകെ ബാലനാണ് കവിക്ക് പുരസ്‌കാരം സമ്മാനിച്ചത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് 50പേര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article