കണ്ണൂരില്‍ വായനശാലക്കു നേരെ ബോംബേറ്

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (20:40 IST)
പിണറായി പുത്തന്‍കണ്ടത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള എകെജി വായനശാലക്കു നേരെ ബോംബേറ്. കാറിലെത്തിയ സംഘമാണ്‌ വായനശാല ആക്രമിച്ചത്‌. ബോംബേറില്‍ കെട്ടിടത്തിനു ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

അക്രമി സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഫര്‍ണിച്ചറുകളും ടിവിയും അടിച്ചു തകര്‍ക്കുകയായിരുന്നു. ദിവസങ്ങളായി കണ്ണൂരില്‍  സിപിഎം–ബിജെപി സംഘര്‍ഷം തുടരുകയാണ്. സ്ഥലത്ത്‌ വന്‍ പോലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്‌ട്‌.