കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; മുന്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (12:53 IST)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മുന്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി സണ്ണി ജോസഫ് നല്കിയ നോട്ടീസിന് മറുപടി പറയുമ്പോള്‍ ആയിരുന്നു മന്ത്രിയുടെ മറുപടി.
 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച മുന്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയാക്കി സര്‍ക്കാര്‍ മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിന് ആയിരുന്നു നിയമസഭയില്‍ മറുപടി നല്കുകയായിരുന്നു നിയമമന്ത്രി.
 
123 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശമാണെന്ന സംസ്ഥാനസർക്കാർ സത്യവാങ്മൂലത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ കാര്യത്തിൽ കർഷകർക്ക് ആശങ്ക വേണ്ടെന്ന് എ കെ ബാലൻ വ്യക്തമാക്കി. കർഷകദ്രോഹകരമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Next Article