ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ കൈവിട്ട സംഭവത്തിൽ രക്ഷകരായത് ഫയർഫോഴ്സ്

അഭിറാം മനോഹർ
വ്യാഴം, 27 മാര്‍ച്ച് 2025 (13:56 IST)
ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. കാഞ്ഞങ്ങാടാണ് സംഭവം നടന്നത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
 
നട്ട് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങളൊന്നും തന്നെ ഫലിക്കാതായതോടെ ഡോക്ടര്‍മാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം അര്‍ധരാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്. കട്ടര്‍ ഉപയോഗിച്ച് മുറിക്കുമ്പോള്‍ ലൈംഗികാവയവത്തിന് ക്ഷതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ 2 ഭാഗവും മുറിച് നീക്കിയത്. അതേസമയം നട്ട് കുടുങ്ങി 2 ദിവസത്തോളമായിട്ടുണ്ടാകാമെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
 
 മദ്യലഹരിയില്‍ ബോധമില്ലാതെയിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്ന് യുവാവ് പറയുന്നു. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി 2 ദിവസത്തോളം സ്വയം പറ്റാതായതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article