കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ പെരുവന്താനത്ത് നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. എ ഡി എമ്മിനു നേരെ ഇ എസ് ബിജിമോള്‍ എം എല്‍ എ നടത്തിയ കൈയേറ്റത്തെക്കുറിച്ചാണ് മന്ത്രി ജില്ല കളക്‌ടറോട് റിപ്പോര്‍ട്ട് തേടിയത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടി ആര്‍ ആന്‍ഡ് ടി കമ്പനിയുടെ കൈവശം സര്‍ക്കാര്‍ ഭൂമിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, എ ഡി എം, ഹൈകോടതി ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ഇടുക്കി ജില്ല കളക്ടര്‍ പറഞ്ഞു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ഇതിനിടെ, ഹൈക്കോടതി ഉത്തരവു നടപ്പാക്കാനാണ് ശ്രമിച്ചതെന്ന് എ ഡി എം മോന്‍സി പി അലക്സാണ്ടര്‍ പറഞ്ഞു.