ഏഴു വയസ്സുകാരിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; അച്‌ഛനും രണ്ടാനമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

Webdunia
തിങ്കള്‍, 23 മെയ് 2016 (18:56 IST)
ഏഴു വയസ്സുകാരിയെ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന കേസില്‍ അച്‌ഛനും രണ്ടാനമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 
പ്രതികളായ  തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കും ഭാര്യ ദേവികക്കുമെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇവർ പിന്നീട് നാടകീയമായി പൊലീസിന്‍റെ പിടിയിലായി. കേസിന്‍റെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടർന്നായിരുന്നു ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 
സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിദിയെയാണ് 2013 ഏപ്രില്‍ 29ന് പീഡിപ്പിച്ച്  കൊന്നത്.  ബിലാത്തിക്കുളം ബി ഇ എം യു പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന അരുണാണ് കേസില്‍ ഒന്നാം സാക്ഷി. മൊത്തം 45 സാക്ഷികളാണ് കേസിലുള്ളത്.
Next Article