ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 7 സെപ്‌റ്റംബര്‍ 2024 (09:36 IST)
ajithkumar
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായാണ് കൂടിക്കാഴ്ച നടത്തി. ഇത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
സഹപാഠിയുടെ ക്ഷണപ്രകാരമാണ് കൂടെ പോയതെന്നും വ്യക്തമാക്കുന്നു. 2023 മെയ് മാസത്തിലാണ് സന്ദര്‍ശനം നടത്തിയത്. ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article