‘ജേര്‍ജേട്ടന്‍‌സ് പൂരം’ നല്‍കിയ എട്ടിന്റെ പണി; ദിലീപിന്റെ സെല്‍‌ഫിയില്‍ സുനി - വാദം പൊളിഞ്ഞതോടെ താരം കുരുക്കില്‍

Webdunia
ഞായര്‍, 2 ജൂലൈ 2017 (13:35 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് കൂടുതല്‍ കുരുക്കിലേക്ക്.

കേസിലെ മുഖ്യപ്രതി പ​ൾ​സ​ർ സു​നി ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. താരത്തിന്റെതായി പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലാണ് സുനി എത്തിയത്.

തൃശൂരിലെ ബാനര്‍ജി ക്ലബ്ബില്‍ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. ക്ല​ബ്ബി​ലെ ജീ​വ​ന​ക്കാ​ർ പ​ക​ർ​ത്തി​യ സെ​ൽ​ഫി ചി​ത്ര​ങ്ങ​ളി​ലാ​ണ് സു​നി ഇ​ടം​പി​ടി​ച്ചിരിക്കുന്നത്. ചി​ത്രം ല​ഭി​ച്ച​തോ​ടെ ക്ല​ബ്ബി​ലെ ജീ​വ​ന​ക്കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത അ​ന്വേ​ഷ​ണ സം​ഘം ഇ​വി​ടു​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ഈ ​ക്ല​ബ്ബി​ലെ ഹെ​ൽ​ത്ത് ക്ല​ബ്ബി​ൽ എ​ത്തു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ലഭിച്ചു. ക്ല​ബ്ബി​ലെ ജീ​വ​ന​ക്കാ​രെ​ടു​ത്ത മു​ഴു​വ​ൻ ചി​ത്ര​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ന്നാ​ണു സൂ​ച​ന.

2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്. ഈ അന്വേഷണമാണ് തൃശൂരിലെ ക്ലബ്ബില്‍ എത്തി നിന്നത്. ഇതോടെ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിഞ്ഞു.
Next Article