കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്ന് അന്വേഷണസംഘം. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായിട്ടാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വ്യക്തമാക്കിയ മാഡത്തിലേക്കാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ പൊലീസ് വ്യക്തത നടത്തിയിട്ടില്ലെങ്കില്‍ അന്വേഷണം മാഡത്തിലേക്ക് നീളുന്നതായിട്ടാണ് രഹസ്യ വിവരം.
ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, അമ്മ ശ്യാമള, ഒരു യുവനടി എന്നിവർക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നും സൂചനയുണ്ട്. പൾസർ സുനിയും കാവ്യാ മാധവനും തമ്മിൽ വർഷങ്ങൾ നീണ്ട ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് മൂവരിലേക്കും അന്വേഷണം എത്തുന്നത്.