നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചില്ല, ദിലീപ് നിരാശയോടെ മടങ്ങി

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (10:58 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട രേഖകൾ നടൻ ദിലീപ് പരിശോധിച്ചു. 
എന്നാൽ, കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യം ദിലീപിനെ കാണിച്ചില്ല. 
 
നടിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതിനാലാണ് ഇവ കാണിക്കാതിരുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായതിനാലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ പുറത്താകുമെന്നതിനലുമാണ് പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
 
നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അങ്കമാലി കോടതിയിലെത്തിയതായിരുന്നു നടന്‍. മജിസ്ട്രേറ്റിന്റെ സാ‌ന്നിദ്ധ്യത്തിലാണ് അങ്കമാലി കോടതിയിലെത്തി നടൻ കേസ് രേഖകൾ പരിശോധിച്ചത്. 
 
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഗൂഢാലോചനാ കുറ്റത്തിനാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. 85 ദിവസത്തെ റിമാന്‍‌ഡിന് ശേഷം അദ്ദേഹത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article