ഹിന്ദുദൈവങ്ങളെ അപമാനിച്ചുവെന്നാരോപണം; അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകന് ആര്‍എസ്എസ്സുകാരുടെ മര്‍ദനം

ശനി, 16 ഡിസം‌ബര്‍ 2017 (10:33 IST)
ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകന് ആര്‍എസ്എസ്സുകാരുടെ ക്രൂര മര്‍ദ്ദനം. അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ഗവ. എന്‍എസ്എസ് കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനാണ് മര്‍ദ്ദനമേറ്റത്.
 
രണ്ടു ബൈക്കുകളിലായി എത്തിയ അക്രമ സംഘം ലിയോണിനെ മര്‍ദ്ദിക്കുകയായിരുന്നു. ഹിന്ദു ദൈവങ്ങളെ ട്രോളുമോടാ എന്നു ചോദിച്ചായിരുന്നു അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരടങ്ങിയ സംഘം ലിയോണിനെ മര്‍ദിച്ചത്. ശബരിമലയിലെ ദര്‍ശന സമയം കൂട്ടിയതുമായി ബന്ധപ്പെട്ട ട്രോള്‍ റിപ്പബ്ലിക് എന്ന ഗ്രൂപ്പില്‍ വന്നിരുന്നു. 
 
ഇതിനെതിരെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയില്‍ സൈബര്‍സെല്‍ കേസ് എടുത്തിരുന്നു. ഇതേ ചിത്രം തന്നെയാണ് ലിയോണും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. ചിത്രം ഷെയര്‍ ചെയ്തതിന് ലിയോണിനെ ശകാരിക്കുകയും വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം വൈകിട്ട് കോളേജ് വിട്ടു പോകും വഴിയാണ് രണ്ടു ബൈക്കുകളിലായി എത്തിയവര്‍ ലിയോണിനെ മര്‍ദ്ദിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍