Actress assault Case: നടിയെ അക്രമിച്ച കേസ്: ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ വ്യാജമെന്ന് മുൻ ജയിൽ മേധാവി ശ്രീലേഖ

Webdunia
തിങ്കള്‍, 11 ജൂലൈ 2022 (08:55 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വിവാദം കനക്കുന്നു. ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ വ്യാജമാണെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. കേസിൽ പ്രതിഭാഗം ശ്രീലേഖയുടെ തുറന്നുപറച്ചിൽ ആയുധമാക്കിയേക്കും.
 
നടിയെ ആക്രമിച്ച കേസ് ഒരു നിർണായകഘട്ടത്തിലെത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നു എന്നത് വിശ്വാസയോഗ്യമല്ലെന്നും ശ്രീലേഖ പറയുന്നു. ദിലീപിനെതിരെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ പിന്നാലെ വന്ന  ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.
 
ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ചതായി പറയുന്ന കത്തെഴുതിയത് സുനിയുടെ സഹതടവുകാരനായ വിപിനാണ്. പോലീസുകാർ പറഞ്ഞാണ് ഈ കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.ദിലീപിൻ്റെ അറസ്റ്റ് മാധ്യമങ്ങളുടെ സമ്മർദ്ദം വഴി ഉണ്ടായതാണ് ആർ ശ്രീലേഖ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article