കേസ് കൂടുതല്‍ ഗുരുതരമാകുന്നു; അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Webdunia
ഞായര്‍, 28 ജനുവരി 2018 (16:49 IST)
വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലപോളിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. എപ്പോൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നാണ് ജാമ്യവ്യവസ്ഥ.

കേസിലെ അന്വേഷണം പുരോഗമിക്കവേയാണ് ഇന്ന് കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അമലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് അമലയെ ഈ മാസം 15ന് ചോദ്യം ചെയ്തിരുന്നു. പിന്നീട് അമലയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നടിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article