ജീവകാരുണ്യപ്രവര്‍ത്തനം: നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്

ശ്രീനു എസ്

ചൊവ്വ, 19 ജനുവരി 2021 (14:31 IST)
നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് താരത്തിന് ഹോണററി ഡോക്ടറേറ്റ് നല്‍കിയത്. താരം ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആദരം നല്‍കുന്നത്. പത്തൊന്‍പതാം തിയതി കോട്ടയത്തുവച്ചാണ് ബിരുദദാനച്ചടങ്ങ് നടക്കുന്നത്. കൊവിഡ് സാഹചര്യമായതിനാലാണ് അമേരിക്കയില്‍ വച്ചു നടക്കേണ്ടുന്ന ചടങ്ങ് കോട്ടയത്തായത്. 
 
അതേസമയം സൗത്ത് ഇന്ത്യയില്‍ നിന്ന് ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യ സിനിമാതാരം കൂടിയാണ് ബല. ഡിസംബര്‍ 28നായിരുന്നു ഹോണററി ഡോക്ടറേറ്റ് സംബന്ധിച്ച ഓദ്യോഗിക അറിയിപ്പ് ലഭിച്ചത്. ആക്ടര്‍ ബാല ചാരിറ്റബിള്‍ ്ട്രസ്റ്റ് എന്നപേരില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ താരം നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍