ചലച്ചിത്ര നടന്‍ അനില്‍ പി നെടുമങ്ങാട് അന്തരിച്ചു

ശ്രീനു എസ്
ശനി, 26 ഡിസം‌ബര്‍ 2020 (08:34 IST)
ചലച്ചിത്ര നടന്‍ അനില്‍ പി നെടുമങ്ങാട് അന്തരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ അദ്ദേഹം കയത്തില്‍പ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മലയാള സിനിമയില്‍ വേറിട്ട നിരവധി വേഷം ചെയ്തിട്ടുള്ള നടനാണ് അനില്‍ പി നെടുമങ്ങാട്.
 
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അനില്‍ അന്തരിച്ച സംവിധായകന്‍ സച്ചിയെ അനുസ്മരിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. സച്ചിയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളില്‍ ഗംഭീര പ്രകടനം നടത്തി അനില്‍ നിരൂപക പ്രശംസ നേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article