ക്രിമിനല്‍ പശ്ചാത്തലമുള്ള അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു; നടപടി തുടരും

Webdunia
വെള്ളി, 20 ജനുവരി 2023 (08:14 IST)
പൊലീസിനെതിരായ നടപടി തുടരാന്‍ ആഭ്യന്തരവകുപ്പ്. ക്രിമിനല്‍ പശ്ചാത്തലമുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം, മംഗലപുരം സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയന്‍, ഗോപകുമാര്‍, അനൂപ്, സുധികുമാര്‍, കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ഗുണ്ടാ-മണല്‍ മാഫിയയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഗുണ്ടാബന്ധത്തില്‍ സസ്‌പെന്‍ഷനിലാകുന്ന പൊലീസുകാരുടെ എണ്ണം 12 ആയി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article