ചാല കമ്പോളത്തില്‍ സാധനങ്ങളും പണവും പിടിച്ചുപറിച്ച കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനി നിവാസി സുരേഷ് എന്ന 35 കാരനാണു പൊലീസ് പിടിയിലായത്.
നെട്ടയം സ്വദേശി ചന്ദ്രബാബു എന്നയാളുടെ പണമടങ്ങിയ പഴ്സും സാധനങ്ങളുമാണു പ്രതി പിടിച്ചുപറിച്ചത്. 2012 ല്‍ കൃപാ തീയേറ്ററിനടുത്ത് ഒരാളുടെ പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ചത് തടഞ്ഞയാളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയായിരുന്നു ഇയാള്‍ പുറത്തിറങ്ങിയത്.
പിടിച്ചുപറി കേസില്‍ ഒളിവിലായിരുന്ന ഇയാളെ ഫോര്‍ട്ട് പൊലീസ് സി.ഐ അജിചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.