കൊയിലാണ്ടിയില്‍ വാഹനാപകടം: രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (09:34 IST)
കൊയിലാണ്ടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കര്‍ ലോറിയും ക്വാളിസും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ ആറുപേര്‍ക്ക്‌ പരിക്കേറ്റു രണ്ടുപേരുടെ നില ഗുരുതരമാണ്‌ 
 
മരിച്ചവരും പരിക്കേറ്റവരും കര്‍ണാടകസ്വദേശികളാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുളളത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ഇന്നലെ രാത്രി ദേശീയപാതയില്‍ പൂക്കാടിനും തിരുവങ്ങൂരിനുമിടയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ടാങ്കര്‍ എതിര്‍ദിശയില്‍ നിന്നുവന്ന ക്വാളിസില്‍ ഇടിക്കുകയായിരുന്നു. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.