ചാരുംമൂട് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ജൂലൈ 2022 (08:04 IST)
ചാരുംമൂട് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വേടരപ്ലാവ് സ്വദേശി വിജിത് കുമാറാണ് മരിച്ചത്. 20 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. 
 
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നാലെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വീട്ടിലേക്ക് മടങ്ങി. പിന്നാലെ മരണപ്പെടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article