വയനാട് ജില്ലയിലെ മാനന്തവാടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. തരുവണ നടക്കൽ റാത്തപ്പള്ളി മേരി പൗലോസ് (60), മകൻ സിറിൾ പൗലോസ് (29) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിൽ ദ്വാരകയ്ക്ക് സമീപം ഇന്ന് രാവിലെ 10.40 ഓടെയാണ് സംഭവം നടന്നത്.
മാനന്തവാടിയില്‍ നിന്ന് നാലാം മൈല്‍ ഭാഗത്തേക്ക് പോയ കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ബസിടിച്ചാണ് അപകടം നടന്നത്. സംഭ്വത്തിൽ മരിച്ച മേരിയുടെ ഭർത്താവ് പോള്‍ എന്നു വിളിക്കുന്ന പൗലോസും കാറിൽ ഉണ്ടായിരുന്നു. ഇയാളെ പരുക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.