സാമൂഹ്യക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കും, 500 കോടി രൂപ സർക്കാർ അനുവദിച്ചു: എ സി മൊയ്തീൻ

ചൊവ്വ, 23 ഓഗസ്റ്റ് 2016 (08:37 IST)
സാമൂഹ്യക്ഷേമ പെൻഷനുകൾ ഇനിമുതൽ വീടുകളിൽ എത്തിക്കുമെന്ന് സഹകരണ മന്ത്രി എ സി മൊയ്തീൻ. ഇതുമായ ബന്ധപ്പെട്ട പദ്ധതിയ്ക്ക് തുടക്കമായെന്നും മന്ത്രി അറിയിച്ചു. കുടിശ്ശികയായി നിലനിൽക്കുന്ന സാമൂഹ്യക്ഷേമ പെൻഷൻ തുക നൽകുന്നതിനായി സർക്കാർ 500 കോടി രൂപ നൽകിയതായും മന്ത്രി വ്യക്തമാക്കി.
 
പെൻഷൻ തുകകൾ സഹകരണ ബാങ്കുകളിലെത്തിച്ച ശേഷം ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിക്കുന്ന വിധത്തിലാണ് പദ്ധതി. പെൻഷനുകൾ പോസ്റ്റ് ഓഫീസ് വഴിയും ബാങ്കുകൾ വഴിയും അക്കിയത് നിരവധി പരാതികൾക്ക് വഴി തിരിച്ചതോടെയാണ് പുതിയ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. 37 ലക്ഷം പേർക്കാണ് ഈ പദ്ധതിയുടെ സേവനം ലഭ്യമാവുക.  
 

വെബ്ദുനിയ വായിക്കുക