അഭിമന്യു വധം: കൊലയാളികളിൽ ഒരാൾ പിടിയിൽ

Webdunia
ഞായര്‍, 15 ജൂലൈ 2018 (12:45 IST)
ആലുവ: മാഹരാജാസ് കോളേജിലെ എഫ് എഫ് ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാൾ പൊലീസ് പിടിയിലായി. ആലുവ സ്വദേശിയായ ഇയാൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗമാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. 
 
എന്നാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയൽ പരേഡ് അടക്കമുള്ള കാര്യങ്ങൾ ഉള്ളതിനാലാണ് പ്രതികളുടെ വിശദാംശങ്ങൾ പുറത്തുവിടാത്തെതെന്ന് പൊലീസ് വ്യക്തമാക്കി. 
 
അഭിമന്യുവിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ പിടിയിലാകുന്ന ആദ്യത്തെ പ്രതിയാണിത്. കൊലപാതകം നടത്തിയവരെ കണ്ടെത്താനാവത്തതിൽ പൊലീസ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article