ചരിത്രം സൃഷ്ടിക്കാനായി ക്രോയേഷ്യ, മൂന്നാം വരവിലെ രണ്ടാം കിരീടത്തിനായി ഫ്രാൻസ്; മോസ്കോയിൽ കാൽ‌പന്തിന്റെ ചലനങ്ങൾക്കായി കണ്ണുനട്ട് ഫുട്ബോൾ ലോകം

ഞായര്‍, 15 ജൂലൈ 2018 (11:48 IST)
മോസ്കോ: റഷ്യയിലെ ലുഷ്നികി സ്തേഡിയം കാൽപന്തിന്റെ കിരീടാവകാശികളെ ഇന്ന് കാട്ടിത്തരും അട്ടിമറികളിലൂടെ മുൻ ചാമ്പ്യനമാർ അടക്കമുള്ള വമ്പൻ ടീമുകൾ അതിവേധം പുറത്തു പോകുന്ന കാഴ്ചയാണ് ഈ ലോകകപ്പ് മത്സരങ്ങളിൽ കണ്ടത്. ഇന്ത്യൻ സമയം 8.30 നാണ് മത്സരം
 
രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഫ്രാൻസ് മൈതാനത്തിറങ്ങുക. ഇതിനു മുൻപ് മൂന്നു തവണ ഫൈനനലിൽ എത്തിയപ്പോൾ ഒരുതവണയാണ് ഫ്രാൻസിന് കിരീടം നേടാനായത്. 1998ലെ ലോകകപ്പിലായിരുന്നു ഫ്രാൻസ് ആദ്യമായും അവസാനമായും കിരീടം ഉയർത്തിയത്. 2006ൽ വീണ്ടും ഫൈനലിലെത്തിയ ഫ്രാൻസ് പെനാൻലി ഷൂട്ടൌട്ടിൽ ഇറ്റലിയോട് പരാജയപ്പെട്ടു. 
 
എന്നാൽ ക്രൊയേഷ്യയാകട്ടെ സെമി കടന്ന് ഫൈനനലിൽ എത്തുന്നത് ഇതാദ്യമാണ്. ചരിത്ര വിജയമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. 1998ലെ ലോകകപ്പിൽ മുന്നാം സ്ഥാനക്കാരായിരുന്നു ക്രൊയേഷ്യ. അന്ന് ഫ്രാൻസായിരുന്നു സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത് എന്നത് ഇന്ന് കൌതുകമുണർത്തുന്നതാണ്. പ്രവചനാതീതമായ മത്സരത്തിലെ കാൽപന്തിന്റെ ഓരോ ചെറിയ ചലനങ്ങൾക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍