സുപ്രീംകോടതി അനുമതിയോടെ അസുഖബാധിതയായ അമ്മയെ കാണാന്‍ എത്തിയ അബ്‌ദുള്‍ നാസര്‍ മദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും. മധ്യാഹ്ന നമസ്കാരത്തിനു ശേഷമായിരിക്കും ബംഗളൂരുവിലേക്ക് പോകുക. രാത്രി പത്തുമണിക്ക് തിരുവനന്തപുരത്തു നിന്നാണ് വിമാനം.
പ്രമുഖരടക്കം നിരവധിയാളുകള്‍ കഴിഞ്ഞദിവസങ്ങളില്‍ അന്‍വാര്‍ശേരിയില്‍ മദനിയെ കാണാന്‍ എത്തിയിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്ര ബാബുവും അന്‍വാര്‍ശേരിയില്‍ എത്തി മദനിയെ കണ്ടിരുന്നു. ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് നീലലോഹിതദാസന്‍ നാടാര്‍ ഞായറാഴ്ച മദനിയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.