കാലിക്കറ്റ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ പ്രശ്‌നം സര്‍വകലാശാല അധികൃതര്‍ തന്നെ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഇക്കാര്യത്തില്‍ തനിക്ക് സിന്‍ഡിക്കേറ്റ് അംഗങ്ങളോ വിദ്യാര്‍ഥി സംഘടനകളോ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍വകലാശാലയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രാവിലെ മന്ത്രിയുടെ ഉദ്ഘാടന വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. വേദിക്കു പുറത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.