വാഴോട്ടുകോണം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന്

Webdunia
വ്യാഴം, 18 ഫെബ്രുവരി 2016 (10:34 IST)
തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം, ജില്ലയിലെ തന്നെ കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ആയിക്കുടി എന്നീ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വാഴോട്ടുകോണത്ത് ഏഴുപേരും ആയിക്കുടിയില്‍ അറുപേരുമാണ് മത്സര രംഗത്തുള്ളത്.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി 19 വെള്ളിയാഴ്ചയാണ്. മാര്‍ച്ച് അഞ്ചിനാണു വോട്ടെടുപ്പ്.

വാഴോട്ടുകോണത്ത് ഇത്തവണ തികച്ചും ബി ജെ പി., സി പി എം. കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ വശിയേറിയ ത്രികോണ മത്സരമാവും ഉണ്ടാവുക. സി പി എം കൌണ്‍സിലറുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്