ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ഇനി ആം ആദ്മി പാര്‍ട്ടി മത്സരിക്കും. ആംആദ്മി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മുന്‍ നിലപാട്. എന്നാല്‍ ഈ നിലപാട് കെജ്രിവാളിനെതിരെ ഉപയോഗിക്കാന്‍ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവിന്റേയും മറുപക്ഷം നീക്കം നടത്തിയതിനെതുടര്‍ന്നാണ് പുതിയ തീരുമാനമെന്നാണ് സൂചന.
പാര്‍ട്ടിയെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വളര്‍ത്തുന്നതിന് തടസ്സം നില്‍ക്കുന്നതായി മറുപക്ഷത്തെ നേതാക്കള്‍ ആരോപിച്ചിരുന്നു.തീരുമാനം സ്വാഗതാര്‍ഹമെന്നാണ് യോഗേന്ദ്രയാദവ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഉടലെടുത്തിരുന്ന ഭിന്നതകള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകര്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. കേജരിവാളിന്റെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്.