CITU നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (17:56 IST)
PRO
PRO
സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെപി സുഗുണന്‍ കുഴഞ്ഞുവീണ് മരിച്ചു. എല്‍ഡിഎഫ് ആഹ്വാനം ചെയ്ത എന്‍ഡോസള്‍‌ഫാന്‍ വിരുദ്ധ ഹര്‍ത്താലിനോട് അനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടന്ന യോഗത്തില്‍ പ്രസംഗിക്കവെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.

അദ്ദേഹത്തെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റാണ്‌ സുഗുണന്‍. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.