934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

Webdunia
ബുധന്‍, 16 ഏപ്രില്‍ 2014 (21:20 IST)
PRO
PRO
ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ തവണ ഇത് 274 ആയിരുന്നു. ഈയിനത്തിലുണ്ടായ വര്‍ധന 73 എണ്ണമാണ്‌.

നൂറു ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം ഇത്തവണ ഏഴ് എണ്ണം വര്‍ധിച്ച് 281 ആയി ഉയര്‍ന്നപ്പോള്‍ എയ്ഡഡ് സ്കൂളുകളുടെ എണ്ണം 40 കണ്ട് വര്‍ധിച്ച് 367 ആയും അണ്‍ എയ്ഡഡ് സ്കൂളുകളുടെ എണ്ണം 26 കണ്ട് വര്‍ധിച്ച് 286 ആയും ഉയര്‍ന്നു.

2005 മുതല്‍ മോഡറേഷന്‍ നല്‍കുന്നില്ല. ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. 2005 ല്‍ എസ്എസ്എല്‍സി വിജയ ശതമാനം 58.49 ആയിരുന്നെങ്കില്‍ 2010 ല്‍ 90.72 ശതമാനവും 2014 ല്‍ 95.47 ശതമാനവും ആയി ഉയര്‍ന്നിട്ടുണ്ട്.