ഓപ്പറേഷന്‍ സുരക്ഷ: 735 പേര്‍ പിടിയില്‍

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (20:09 IST)
സംസ്ഥാനത്തെ ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരായുള്ള കര്‍ക്കശമായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സുരക്ഷയില്‍ 735 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 251 പേര്‍ വലയിലായപ്പോള്‍ കൊച്ചിയില്‍ 160 പേരാണു പിടിയിലായത്.
 
ഇതിനൊപ്പം തൃശൂരില്‍ 138 പേരും കണ്ണൂരില്‍ 186 പേരും പിടിയിലായപ്പോള്‍ ആലപ്പുഴയില്‍ 42 പേരും പത്തനംതിറ്റയില്‍ 17 പേരും പാലക്കാട്ട് 84 പേരും മലപ്പുറത്ത് 13 പേരും കണ്ണൂരില്‍ 33 പേരും കാസര്‍കോട്ട് 29 പേരുമാണു അറസ്റ്റിലായത്.
ഇതോടെ കഴിഞ്ഞ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി നടത്തിയ റെയ്ഡുകളില്‍ സംസ്ഥാനത്തൊട്ടാകെ 37263 പേരാണു പിടിയിലായത്.