തൊഴുത്തിലെ സ്വിച്ചിട്ടു; ആറ് കറവപ്പശുക്കള്‍ ഷോക്കേറ്റു ചത്തു

Webdunia
ബുധന്‍, 12 മെയ് 2021 (12:52 IST)
തൊഴുത്തിലെ ലൈറ്റിന്റെ സ്വിച്ചിട്ടതും ആറ് കറവപ്പശുക്കള്‍ ഷോക്കേറ്റ് ചത്തു. തൃശൂര്‍ താന്ന്യം തെക്ക് പണിക്കശ്ശേരി ഇഫ്തിക്കര്‍ ബാബുവിന്റെ ഫാമിലെ പശുക്കളാണ് തൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് ചത്തത്. പുലര്‍ച്ചെ പശുക്കളെ കറക്കുന്നതിനായി എത്തിയ അന്യസംസ്ഥാന തൊഴിലാളി തൊഴുത്തിലെ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോഴാണ് പശുക്കള്‍ വലിയ ശബ്ദത്തോടെ പിടഞ്ഞുവീണത്. ഇതിനിടെ ഒരു പശു കയറുപൊട്ടിച്ച് പുറത്തേക്കോടി രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നാല് ജഴ്സി പശുക്കളും, എച്ച്.എഫ്., ഗീര്‍ ഇനങ്ങളിലുള്ള രണ്ട് പശുക്കളുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുമ്പുപൈപ്പുകൊണ്ടാണ് തൊഴുത്തിന്റെ മേല്‍ക്കൂരയും പുല്‍ക്കൂടിന്റെ ഭാഗങ്ങളും നിര്‍മ്മിച്ചിരുന്നത്. ഇതിലൂടെ വൈദ്യുതി പ്രവഹിച്ചതാകാം വൈദ്യുതാഘാതത്തിന് കാരണമെന്ന് സംശയിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article