സെൻട്രൽ വിസ്‌തക്കെതിരായ ഹർജി ദില്ലി ഹൈക്കോടതി ഇൻ പരിഗണിക്കും, ഹർജി നൽകിയവർക്കെതിരെ പിഴ വിധിക്കണമെന്ന് കേന്ദ്രം

Webdunia
ബുധന്‍, 12 മെയ് 2021 (12:20 IST)
സെൻട്രൽ വിസ്‌ത പദ്ധതിക്കെതിരായ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പദ്ധതിയുടെ നിര്‍മ്മാണം തുടരുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സെൻട്രൽ വിസ്‌ത നിർമാണത്തെ അവശ്യവിഭാഗത്തിൽ പ്പെടുത്തിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
 
അതേസമയം പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നും ഹർജി പിഴ വിധിച്ചു തള്ളണമെന്നും കേന്ദ്രസർക്കാർ സത്യവാങ്‌മൂലം നൽകി. ഹര്‍ജിക്കാര്‍ ആരോപിക്കുന്നത് പോലെ നടക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയല്ല. റിപ്ലബ്ലിക്ക് പരേഡ് നടക്കുന്ന രാജ്‌പഥിന്റെ പുനർനിർമാണം മാത്രമാണെന്നും ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തതിന് വേണ്ടിയാണെന്നും സർക്കാര്‍ അവകാശപ്പെട്ടു. ജോലിക്കാർ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article