കൊവിഡ് വാക്‌സിൻ എടുത്തവർക്ക് 14 ദിവസം കഴിഞ്ഞാൽ രക്തം ദാനം ചെയ്യാം, മാർഗനിർദേശം പുതുക്കി വിദ​ഗ്ധസമിതി

വ്യാഴം, 6 മെയ് 2021 (14:52 IST)
കൊവിഡ് വാക്‌സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാൻ അനുമതി.കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 
 
നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ നേരത്തെയുള്ള ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാൻ പറ്റിയിരുന്നുള്ളു. മേയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്  വാക്സിൻ നൽകാൻ തീരുമാനിച്ചതിനാൽ വാക്‌സിൻ എടുക്കുന്നതിന് മുൻപ് എല്ലാവരും രക്തം ദാനം ചെയ്യണമെന്നും സർക്കാർ അറിയിച്ചിരുന്നു.
 

National Blood Transfusion Council (NBTC) has decided to reduce the deferral period for #blooddonation to 14 days after receiving each/any dose of #CovidVaccine available in India.
 

 
ജീവനുള്ള വൈറസിനെ ഉപയോ​ഗിച്ചുള്ള വാക്സിൻ അല്ലാത്തതിനാൽ നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് വിദഗ്‌ധ സമിതി പറയുന്നത്. ഇതോടെ വാക്സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍