കൊവിഡ് വ്യാപനത്തിനിടെയിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം പൂർത്തിയാക്കാൻ ഡെഡ് ലൈൻ നൽകി കേന്ദ്രം

തിങ്കള്‍, 3 മെയ് 2021 (20:21 IST)
കൊവിഡ് വ്യാപനത്തിനിടെ രാജ്യത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ പുതിയ വസതി പൂർത്തിയാക്കുന്നതിനുള്ള ഡെഡ് ലൈൻ നിശ്ചയിച്ച് കേന്ദ്രസർക്കാർ. കൊവിഡിനിടെയിലും അവശ്യസർവീസ് എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പുതിയ വസതി ഉയരുന്നത്.
 
പദ്ധതിക്കെതിരെ ശക്തമായ എതിർസ്വരവും വിമർശനവും ഉയർന്നിട്ടും പാ‍ർലമെന്റ് മന്ദിരമടക്കമുള്ള നിർമ്മാണത്തിനായുള്ള സെൻട്രൽ വിസ്ത പദ്ധതി തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. നിർമിക്കുന്ന കെട്ടിടങ്ങളിൽ പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണമാണ് ആദ്യം പൂർത്തിയാക്കേണ്ടത്. 2022 ഡിസംബറാണ് നിർമ്മാണം പൂ‍ർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയം. പ്രധാനമന്ത്രിയുടെ വസതിയുൾപ്പെടെ 20,000 കോടി രൂപയാണ് സെൻട്രൽ വിസ്‌ത പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍