അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ ഉണക്കിയ ചാണകം; പിന്നീട് സംഭവിച്ചത്

ചൊവ്വ, 11 മെയ് 2021 (15:00 IST)
അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ നിന്ന് ഉണക്കിയ ചാണകം കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗില്‍ നിന്നും ചാണകം പിടികൂടിയത്. വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെത്തിയത്. ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ചാണകം കണ്ടത്.
 
അമേരിക്കയില്‍ ചാണകം നിരോധിത വസ്തുവാണ്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റാണ് ബാഗ് തുറന്നുപരിശോധിച്ചത്. ബാഗില്‍ നിന്നു കണ്ടെത്തിയ ചാണകം ഉടന്‍ തന്നെ നശിപ്പിച്ചുകളഞ്ഞു. 
 
വിമാനത്തിനുള്ളില്‍ നിന്നു രൂക്ഷമായ ഗന്ധം വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഏപ്രില്‍ 4 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റേതാണ് ബാഗെന്ന് അധികൃതര്‍ പറയുന്നു. ചാണകം മൂലം ചില രോഗങ്ങള്‍ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്യൂട്ട് കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാണകമുണ്ടായിരുന്നത്. ഈ ബാഗ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാതിരിക്കുകയായിരുന്നു. 
 
കന്നുകാലികളില്‍ സാധാരണമായി കാണുന്ന കുളമ്പ് രോഗം ചാണകത്തിലൂടെ പകരുമെന്നതിനാലാണ് ചാണകം കൊണ്ടുവരുന്നതിന് യുഎസില്‍ എതിര്‍പ്പുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍