കോഴിക്കോട് ജില്ലയില്‍ നിന്ന് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്തതും മെഷീനില്‍ കൃത്രിമം കാട്ടിയതുമായ 56 വാഹനങ്ങള്‍ പിടികൂടി. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ പിടികൂടാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
അമിത വേഗത ഇനത്തില്‍ എട്ടു വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇതിനൊപ്പം ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 16 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
വരും ദിനങ്ങളിലും ഇത്തരത്തിലുള്ള പരിശോധന ജില്ലയിലെമ്പാടും നടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.